മുമ്പ് നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം ഉൽപ്പന്നത്തിന് വിപണി കണ്ടെത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ കടന്നുവരവോടെ ലോകം മുഴുവൻ വിപണി കണ്ടെത്താനാകുമെന്ന അവസ്ഥ വന്നു. ലോകത്തെ മുൻനിര ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലൂടെ നിങ്ങളുടെ ഉൾപ്പന്നം എങ്ങനെ വിൽക്കാമെന്ന് നോക്കാം.
രജിസ്റ്റർ ചെയ്യാം
ആമസോണിൽ സെല്ലർ ആകാൻ ആദ്യ നടപടി സെല്ലർ ആയി രജിസ്റ്റർ ചെയ്യുക എന്നതാണ്. ബിസിനസ് സംബന്ധിച്ച വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നികുതി സംബന്ധ വിവരങ്ങൾ കൈമാറിക്കൊണ്ട് ഏതൊരാൾക്കും ആമസോണിലൂടെ തങ്ങളുടെ ഉൾപ്പന്നങ്ങൾ വിൽക്കാനാകും.
ഓർഡറുകൾ സ്വീകരിക്കാം
നിങ്ങളുടെ ഉൽപ്പന്നം ആളുകൾ ഓർഡർ ചെയ്യുന്ന പക്ഷം ആമസോൺ ഇക്കാര്യം നിങ്ങളെ അറിയിക്കും. ഓർഡർ ഡാഷ്ബോർഡിൽ ചെന്നു ഓർഡറുകൾ കൈകാര്യം ചെയ്യാൻ സാധിക്കും. തുടർന്ന് ആമസോൺ ഡെലിവറി ജീവനക്കാർ ഉൽപ്പന്നം നിങ്ങളുടെ അടുത്തുവന്ന് സ്വീകരിക്കുകയും അവ ഓർഡർ ചെയ്ത ആൾക്ക് എത്തിച്ചു നൽകുകയും ചെയ്യും.
പണം സ്വീകരിക്കാം
ഉൽപ്പന്നം വിറ്റ് ഏഴുദിവസത്തിനകം സെല്ലറുടെ അക്കൗണ്ടിൽ പണം എത്തുന്നതായിരിക്കും. സെല്ലർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നിർദേശങ്ങളും ആമസോണിൽ നിന്നും ലഭിക്കുന്നതുമാണ്.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
Tag: Amazon Seller, How to sell on Amazon, Amazon Kerala