ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
കൊച്ചി: വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍.ഇന്‍ വിപണി വഴി വിറ്റഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി ആരംഭിച്ച ആമസോണ്‍ സഹേലി പദ്ധതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉള്‍പ്പെടുത്തി ആമസോണ്‍ വികസിപ്പിച്ചു. നിലവിലെ പങ്കാളികളെ കൂടാതെ വുമന്‍ ദേശി ഫൗണ്ടേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് വുമണ്‍ എന്റര്‍പ്രണേഴ്‌സ് എന്നിവരാണ് പുതിയതായി സഹേലി പദ്ധതിയുമായി സഹകരിക്കുക.
പങ്കാളിത്ത സംഘടനകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണിലെ സഹേലി സ്റ്റോര്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സാധിക്കും. പദ്ധതി വികസിപ്പിച്ചതിലൂടെ 62000 വനിതാ സംരംഭകരെ ഈ പദ്ധതിയിലൂടെ ശാക്തീകരിക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നു.
പുതിയ പങ്കാളിത്ത സംഘടനകളുമായി ചേര്‍ന്ന് വനിതാ സംരംഭകരെ സാമ്പത്തികമായി കരുത്തുനേടാന്‍ സഹായിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്; എന്ന് ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസ് ഡയറക്റ്ററും ജനറല്‍ മാനേജരുമായ ഗോപാല്‍ പിള്ള വ്യക്തമാക്കി. ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ ഒരു മികച്ച മാറ്റം വരുത്തുവാന്‍ ആമസോണ്‍ സഹേലി സഹായകരമാകും ; എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 നവംബറില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 900ത്തോളം പുതിയ ഉല്‍പ്പന്നങ്ങള്‍ വനിതാ സംരംഭകര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോണ്‍ സഹേലി വനിതാ സംരഭകര്‍ക്കായി നൈപുണ്യ വികസനം, ആമസോണില്‍ കൂടിയുള്ള വ്യവസായത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ പ്രത്യേക പരിശീലനം, തുടങ്ങിയ വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഉല്‍പ്പന്നങ്ങളുടെ പട്ടികയുണ്ടാക്കി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കല്‍, പായ്ക്കിംഗ്, ചരക്കു കയറ്റി അയക്കാന്‍, എക്കൗണ്ട് മാനേജ്‌മെന്റ്, ഉപഭോക്തൃ സേവനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സമഗ്രമായ പരിശീലനവും നല്‍കും.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.