കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ നിന്നും സ്വന്തമാക്കാം. കുടുംബശ്രീയുടെ കീഴിലുള്ള ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് ആമസോണില്‍ നിന്നും ലഭിക്കുക. പരീക്ഷണാര്‍ത്ഥമുള്ള ഡിസ്പ്ലേ ആമസോണ്‍ വെബ്സൈറ്റില്‍ ആരംഭിച്ചു. ഹിമാചല്‍പ്രദേശ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബശ്രീ ബസാര്‍ ഡോട്ട് കോം എന്ന വെബ് സൈറ്റിലാണ് (www.kudumbashreebazaar.com) ഈ സേവനം ലഭ്യമാവുക. ലേബലിങ്, പായ്ക്കിങ് എന്നിവയില്‍ പുതുമയും ആകര്‍ഷണീയതയും ഉള്‍കൊള്ളിച്ച് മികച്ച ഗുണനിലവാരമുള്ള ഇരുനൂറോളം ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ കഴിയുക. ഉത്പന്നങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാകും. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉത്പന്നങ്ങള്‍ തപാല്‍ ഓഫിസ് വഴി ഉപഭോക്താവിന് സുരക്ഷിതമായി എത്തിച്ചു കൊടുക്കുന്നതിനായി കുടുംബശ്രീ തപാല്‍ വിഭാഗവുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ വ്യാപിപ്പിക്കുന്നത്. പോര്‍ട്ടല്‍ ആരംഭിക്കുന്നതിനായുള്ള സാങ്കേതിക സഹായം നല്‍കുന്നത് സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷനാണ്. ആമസോണ്‍ വഴിയുള്ള വില്‍പ്പന ഏകോപിപ്പിക്കാനും കസ്റ്റമര്‍ കെയര്‍ സര്‍വ്വീസിനുമായി തിരുവനന്തപുരത്ത് കുടുംബശ്രീ പ്രത്യേക ഓഫീസും ആരംഭിച്ചു. ഉത്പന്നങ്ങള്‍ക്ക് സ്വീകാര്യതയേറുന്ന മുറയ്ക്ക് കുടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരമൊരുക്കും. ഇതോടെ കുടുംബശ്രീ വനിതകള്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കാന്‍ സാധിക്കും. പരമ്പരാഗത മാര്‍ക്കറ്റിങ് രീതികളെക്കാള്‍ ചുരുങ്ങിയ ചെലവിലാണ് ഓണ്‍ലൈന്‍ വഴിയുള്ള മാര്‍ക്കറ്റിങ് നടക്കുക. ഏതു സമയത്തും ഓര്‍ഡറുകള്‍ സ്വീകരിക്കാനും സാധനങ്ങള്‍ എത്തിക്കാനും ഇതുവഴി സാധിക്കും. ഈ വര്‍ഷമാദ്യം തന്നെ സംസ്ഥാനതലത്തില്‍ കുടുംബശ്രീ ഓണ്‍ലൈന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ആരംഭിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആമസോണില്‍ ലഭ്യമാക്കിയിട്ടുള്ള ചുരുക്കം ചില ഉത്പന്നങ്ങള്‍ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കുടുംബശ്രീ ബസാര്‍ എന്ന വെബ്സൈറ്റ് വഴി ഉത്പന്നങ്ങള്‍ ലഭ്യമാണെങ്കിലും, വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനാല്‍ പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ആമസോണ്‍ രംഗത്തെത്തുന്നതോടെ, ഉത്പന്നങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്‍കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.