ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് ആമസോണിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതെത്തിയത്. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡെക്‌സ് അനുസരിച്ച് ജെഫ് ബെസോസിന്റെ ആസ്തി 106 ബില്യണ്‍ ഡോളറാണ്. സ്വപ്രയത്‌നം കൊണ്ടും വ്യത്യസ്തമായ സ്വപ്നങ്ങള്‍ക്കൊണ്ടും കഠിനപരിശ്രമം കൊണ്ടും മാത്രമാണ് അദ്ദേഹം ജീവിതവിജയം നേടിയത്.
1964 ജനുവരി 12 ന് ജാക്കലിന്റെയും ടെഡ് ജോര്‍ഗെന്‍സിന്റെയും മകനായി ജനനം. ജെഫ് പിറന്നുവീഴുമ്പോള്‍ അമ്മയ്ക്ക് പ്രായം വെറും 17 വയസ്സ് മാത്രം. ജെഫിന് രണ്ടുവയസ്സാകും മുമ്പെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണ് ജെഫ് ബെസോസ് അമേരിക്കയിലെത്തുന്നത്. അമ്മയും രണ്ടാനച്ഛനുമായിരുന്നു ജെഫിന് വളര്‍ത്തിയതും. ചെറുപ്പത്തിലെ തന്നെ അവന്‍ ലോകത്തെക്കുറിച്ച് അറിയുവാന്‍ വളരെ ആകാംകഷയുള്ളവനായിരുന്നു.എഞ്ചിനിയറിഗ്, കമ്പ്യൂട്ടര്‍ പഠനത്തിനുശേഷം മികച്ച ജോലി സ്വന്തമാക്കിയ അദ്ദേഹം നല്ലനിലയില്‍ മുന്നേറുമ്പോള്‍ ഒരു ദിവസം പത്രത്തില്‍ വായിച്ച വാര്‍ത്ത അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചു. ഇന്റര്‍നെറ്റ് ഒരു വര്‍ഷം കൊണ്ട് 2300 ശതനമാനം വളര്‍ച്ച നേടി എന്നതായിരുന്നു ആ വാര്‍ത്ത. എങ്കില്‍ എന്തുകൊണ്ട് അതിദ്രുതം വളരുന്ന ടെക്‌നോളജി തന്റെ ചവിട്ടുപടിയാക്കിക്കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. സ്വന്തം ഭാര്യയോട് തന്റെ സ്വപ്നങ്ങള്‍ പങ്കിട്ടു. വിജയസാധ്യത 30 ശതമാനം മാത്രമാണെന്ന് പറഞ്ഞെങ്കിലും ഭര്‍ത്താവിന്റെ തീരുമാനത്തിന് ഭാര്യ പച്ചക്കൊടികാട്ടി. സുഹൃത്തുക്കളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും അദ്ദേഹം കടം വാങ്ങിയ പണമായിരുന്നു മൂലധനം. അദ്ദേഹത്തിന്റെ ഭ്രാന്തന്‍ ആശയം വിജയിക്കുമോ എട്ടുനിലയില്‍ പൊട്ടുമോ എന്ന് എല്ലാവരും ഭയന്നിരുന്നു. പുതിയ ബിസ്‌നസ്സിന്റെ നടത്തിപ്പിനായി അദ്ദേഹം സിയാറ്റിനിലേയ്ക്ക് താമസം മാറ്റി. ആമസോണിന്റെ ആദ്യത്തെ ഓഫീസ് അവരുടെ വീടിന്റെ ഗാരേജായിരുന്നു. പുസതകം അയക്ക്ന്നതിന് പായ്ക്ക് ചെയ്യുന്നതും പാര്‍സല്‍ അയക്കുന്നതും ഒക്കെ അദ്ദേഹം തന്നെയായിരുന്നു.
വിജയിക്കുവാന്‍ 30 ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന ആമസോണ്‍ ഒരു മാസം കൊണ്ടുതന്നെ ലോകം മുഴുവനിലും നിന്ന് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷം കൊണ്ട് ആമസോണ്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോര്‍ ആയി മാറി. ഡോട്ട്.കോം കുമിളകള്‍ പൊട്ടിയപ്പോള്‍ എല്ലാവരും ഓര്‍ത്തു ഇതോടെ ആമസോണിന്റെ ഓഴുക്കും നിലയ്ക്കുമെന്ന് എന്നാല്‍ അദ്ദേഹം കൂുടുതല്‍ സേവനങ്ങഉത്പന്നങ്ങളുമായി കരുത്തുനേടി. ഇന്ന് വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹം വിജയം കൊയ്യുന്നു.
കഴിവും പ്രാപ്തിയുമുള്ളവരെ ചുറ്റിലും നിര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ആരംഭക്കാരന്റെ മനസ്സും സ്വപ്നം കാണുവാന്‍ കഴിവുമുള്ളവരെയാണ് അദ്ദേഹം തന്റെ കമ്പനിയില്‍ നിയമിച്ചത്. എല്ലാം അറിയാമെന്ന മനോഭാവമുള്ളവരെയല്ല. എല്ലാം പഠിച്ചെടുക്കാം എന്ന മനോഭാവമുള്ളവരെയാണ് അദ്ദേഹം തനിക്കൊപ്പം ചേര്‍ത്തത്. പെട്ടെന്ന് റിസല്‍ട്ട് കിട്ടുന്നതിനല്ല മറിച്ച് ഏറെ കാലം കൊണ്ട് വിജയത്തിലേക്ക് കുതിക്കുക എന്ന കാഴ്ചപ്പാടാണ് അദ്ദേത്തെ നയിച്ചിരുന്നത്. ഇതാണ് തന്റെ വിജയത്തിന്റെ ഫോര്‍മുല എന്ന് അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
ശൂന്യതയില്‍ നിന്ന് പണം കൊയ്ത ശതകോടീശ്വരന്‍ ജെഫ് ബെസോസ്
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.