ആമസോണ് വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
കേരളത്തില് മൂവായിരത്തോളം പേര് സെല്ലര് മാരായി ചേര് ന്നുകഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൂടുതല് വ്യാപാരികളെ ചേര് ക്കുന്നതിനായി കൊച്ചി നഗരത്തിലെ വിവിധ വ്യാപാര മേഖലകളില് ചായ് കാര്ട്ട് എന്ന പേരില് പരിപാടി സംഘടിപ്പിച്ചിരുന്നു. വളര് ന്നുവരുന്ന ഇ-കൊമേഴ്സ് വിപണിയിലേക്ക് ചെറുകിട വ്യാപാരികളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശ രാജ്യങ്ങളില് പോലും ഉത്പന്നങ്ങള് വിപണനം നടത്താന് ആമസോണിന്റെ ഓണ് ലൈന് മാര് ക്കറ്റ് പ്ലേസിലൂടെ അവസരമുണ്ട്
കേവലം രണ്ട് വിഭാഗങ്ങളിലെ ഉത്പന്നങ്ങളുമായി ഇന്ത്യയിലെത്തിയ ആമസോണില് ഇപ്പോള് 41വിഭാഗങ്ങളിലായി രണ്ടര കോടിയിലേറെ ഉത്പന്നങ്ങള് അണിനിരത്തിയിട്ടുണ്ട്. പുസ്തകങ്ങള് , ഗൃഹോപകരണം, സ്പോര്ട്സ് ഉത്പന്നങ്ങള് , സംഗീതം, വീഡിയോ ഗെയിം, ബാഗുകള് , കളിപ്പാട്ടങ്ങള് , ഫാഷന് ജ്വല്ലറി, മൂവീസ്, സൗന്ദര്യവര് ധക ഉത്പന്നങ്ങള് എന്നിവയാണ് മുന്നില്
ഓണ് ലൈന് പ്ലാറ്റ്ഫോമിലൂടെ വിപണിയൊരുക്കുന്നതിനു പുറമെ ഓണ് ലൈന് പേയ്മെന്റ് സൗകര്യവും ആമസോണ് ഇന്ത്യ നല് കുന്നുണ്ട്. ഇന്ത്യയൊട്ടാകെ ഉത്പന്നങ്ങള് വ്യാപാരം ചെയ്യാന് സഹായിക്കുന്ന ഷിപ്മെന്റ് സര് വീസായ ഈസി ഷിപ്പ് ഉത്പന്നങ്ങള് ആമസോണ് തന്നെ പായ്ക്ക് ചെയ്ത് എത്തിക്കുന്ന സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനും ഉത്പന്നങ്ങള് ലിസ്റ്റ് ചെയ്യാനും സഹായിക്കുന്ന ആമസോണ് സെല്ലര് ആപ്പും വ്യാപാരികള് ക്കായി അവതരിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളില്കേരളത്തില് നിന്ന് കൂടുതല് വ്യാപാരികളെ ചേര് ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.
Source: https://www.mathrubhumi.com/money/e-commerce/article-1.474724