കൈത്തറി ഉള്‍പ്പെടെ എഴുന്നൂറിലധികം നാടന്‍ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യ ഇ കോമേഴ്സ് സൈറ്റ് വഴി വില്പന നടത്തുന്ന മലയാളി സംരംഭക, ക്രിസ്റ്റി ട്രീസ ജോര്‍ജ്.
ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ക്രിസ്റ്റി ട്രീസ ജോര്‍ജ്. സ്വന്തം ബിസിനസിന്റെ തുടക്കത്തില്‍ കാലിടറിയെങ്കിലും ക്രിസ്റ്റി പതറിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി.
ഇന്ന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭകയാണ് മലയാളിയായ ക്രിസ്റ്റി. കൈത്തറി മുതല്‍ ചിപ്സ്, വെളിച്ചെണ്ണ തുടങ്ങി എഴുന്നൂറോളം ഉത്പന്നങ്ങള്‍ അവര്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്നു.
ലൂംസ് ആന്‍ഡ് വീവ്സ് എന്ന സംരംഭത്തിന്റെ അമരക്കാരിയായ ക്രിസ്റ്റിയുടെ വേറിട്ട ബിസിനസ് രീതികള്‍ അവരെ വിജയത്തിലെത്തിച്ചു. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ചെറുകിട ഉത്പാദകരില്‍നിന്ന് വാങ്ങി ആമസോണിലൂടെ വില്‍ക്കുന്നതാണ് ക്രിസ്റ്റിയുടെ രീതി. ആമസോണിന്റെ ബെസ്റ്റ് സെല്ലര്‍മാരിലൊരാളായി മാറിയ ക്രിസ്റ്റിയുടെ വിജയഗാഥ.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക
തുടക്കം കൈത്തറിയില്‍
കണ്ണൂരാണെന്റെ നാട്. ചെറുപ്പം മുതല്‍ നെയ്ത്തിന്റെ താളവും കൈത്തറി വസ്ത്രങ്ങളുടെ മണവുമൊക്കെ മനസില്‍ പതിഞ്ഞതാണ്. അന്നുമുതല്‍ കൈത്തറി വസ്ത്രങ്ങളോടായിരുന്നു താല്പര്യം. വീട്ടില്‍ ഉപയോഗിക്കുന്ന തോര്‍ത്തുപോലും ഞങ്ങളുടെ നാട്ടില്‍ നെയ്തെടുത്തവയായിരുന്നു.
കൈത്തറിയുടെ നാട്ടില്‍ ജനിച്ചതുകൊണ്ടാവാം ഫാഷന്‍ ഡിസൈനിംഗിനോട് കമ്പം തോന്നിയതും. അന്നേ നാട്ടിലെ കൈത്തറി സംഘങ്ങളൊക്കെ അറിയാം. അവിടെ പോകുമ്പോള്‍ വസ്ത്രങ്ങളിലെ ഡിസൈനുകളും കളര്‍ കോമ്പിനേഷനുമെല്ലാം നെയ്ത്തുകാര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. വിവാഹശേഷം തിരുവനന്തപുരത്തെത്തിയപ്പോള്‍ യാദൃച്ഛികമെന്നോണം ഹാ ന്‍ഡക്സില്‍ ഫാഷന്‍ ഡിസൈനറായി ജോലിയും കിട്ടി.
ഹാന്‍ഡക്സിലെ ജോലി, കൂടുതല്‍ നെയ്ത്തുകാരെ പരിചയപ്പെടാനും അവരുടെ പ്രയാസങ്ങള്‍ മനസിലാക്കാനും സഹായിച്ചു. പാവപ്പെട്ട നെയ്ത്തു തൊഴിലാളികള്‍ക്കു വേണ്ടി സര്‍ക്കാരുകള്‍ പല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും അവരിലേക്കെത്തുന്നില്ല.
വളരെ തുശ്ചമായ വേതനമാണ് അവര്‍ക്ക് ലഭിക്കുന്നത് എന്നറിഞ്ഞപ്പോള്‍ സാധാരണക്കാരായ നെയ്ത്തുതൊഴിലാളികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു.
ലൂംസ് ആന്‍ഡ് വീവ്‌സ്
ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് കടന്നപ്പോള്‍, നാടന്‍ കൈത്തറി ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് തിരുവനന്തപുരത്ത് ലൂംസ് ആന്‍ഡ് വീവ്സ് എന്ന പേരില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമായി ഒരു ഷോപ് ആരംഭിച്ചത്.
പക്ഷേ തുടക്കത്തില്‍ തന്നെ കൈപൊള്ളി. മലബാറിലേത് പോലെ തിരുവനന്തപുരത്തുകാര്‍ക്ക് കൈത്തറി അത്ര സുപരിചിതമല്ലാത്തതുകൊണ്ടാണോ എന്നറിയില്ല വിചാരിച്ചതുപോലെ ബിസിനസ് പച്ച പിടിച്ചില്ല. ഈ രംഗത്തെ മറ്റ് ബിസിനസുകാരോട് മത്സരിച്ച് നില്‍ക്കാനും കഴിഞ്ഞില്ല
ഇനി എന്ത് എന്ന് ആലോചിക്കുമ്പോഴാണ് ഒരു സുഹൃത്ത് ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകളെ കുറിച്ച് പറയുന്നത്. പക്ഷേ അേതക്കുറിച്ച് കൂടുതലൊന്നും അറിയില്ല.
ആമസോണ്‍ സേവനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങുന്ന സമയമാണ്. അവ രുടെ ബംഗളൂരു ഓഫീസില്‍ ബന്ധപ്പെട്ടു. അവരുടെ സഹായത്തോടെ ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ ഒന്നൊന്നായി ലിസ്റ്റ് ചെയ്തു.
ഉത്പന്നങ്ങള്‍ കാണണമെന്ന് അവരാവശ്യപ്പെട്ടു. അവ ഗുണമേന്മയുള്ളവയാണെന്ന് മനസിലായപ്പോള്‍ വിപണനം അവര്‍ ഏറ്റെടുത്തു. ആമസോണിന്റെ സഹായം കൊണ്ടാണ് ഓണ്‍ലൈന്‍ രംഗത്ത് നിലനില്‍ക്കാനായത്.
തുടക്കത്തില്‍ കുറച്ച് ഓഡറുകളാണ് കിട്ടിയത്. അന്നൊക്കെ ഉപഭോക്താവിന് ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ നേരിട്ട് എത്തിക്കുകയായിരുന്നു പതിവ്. എന്നാലിന്ന് ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് ആമസോണിന്റെ ഓഫീസിലെത്തിക്കും.
അവരാണ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നതെങ്കിലും ഓഡര്‍ ചെയ്ത ആള്‍ക്ക് സാധനമെത്തുന്നതുവരെയുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ഡെലിവറി ചെയ്യുന്ന സമയത്ത് ഉല്‍പ്പന്നത്തിന് എന്തെങ്കിലും കേടുപാടു സംഭവിച്ചാല്‍ മാറ്റി പുതിയവ നല്‍കാനും ശ്രമിക്കാറുണ്ട്.
ഇപ്പോള്‍ ദിനംതോറും മുന്നൂറോളം ഉല്‍പ്പനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നു. ലൂംസ് ആന്‍ഡ് വീവ്സ് ഒരു സ്ത്രീ സംരഭം ആണെന്ന് അറിയുമ്പോള്‍ സ്ത്രീകള്‍ പരമാവധി സപ്പോര്‍ട്ട് ചെയ്യാറുണ്ട്.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക
ഇന്ന് ആമസോണില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് ആണ് ലൂംസ് ആന്‍ഡ് വീവ്സ്. മാസം തോറും പതിനായിരത്തില്‍ പരം ഉപഭോക്താക്കളുണ്ട്. അവരില്‍ അറുപതു ശതമാനത്തോളം സ്ത്രീകളും. ഇവരിലേറെയും സ്ഥിരം ഉപഭോക്താക്കളും.
ഇപ്പോള്‍ ആമസോണ്‍ കൂടാതെ മറ്റു വെബ്‌സൈറ്റുകളിലും ലൂംസ് ആന്‍ഡ് വീവ്സ് ഉല്‍ന്നങ്ങള്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതുവരെ ഇന്ത്യയ്ക്കകത്ത് മാത്രമായിരുന്നു ഡെലിവറി.
amazon. com വഴി അമേരിക്കയിലും ലൂംസ് ആന്‍ഡ് വീവ്സ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. തുടര്‍ന്ന് യൂറോപ്പ്, ജപ്പാന്‍, ഗള്‍ഫ് വിപണികളിലും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അടുത്ത് പ്രതീക്ഷിക്കാം. സ്വന്തമായി www.weaveskart.com എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്.
നാടന്‍ വിഭവങ്ങള്‍
ചിപ്‌സ്, സുഗന്ധവ്യഞ്ജനങ്ങള്‍, ഹാന്‍ഡിക്രാഫ്റ്റ്സ്, ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ എന്നിങ്ങനെ എഴുന്നൂറിലധികം ഉത്പന്നങ്ങളാണ് ലൂംസ് ആന്‍ഡ് വീവ്സിലൂടെ വില്‍ക്കുന്നത്.
എല്ലാം നമ്മുടെ നാട്ടില്‍ നിന്ന് സഹകരണ സംഘങ്ങളില്‍ നിന്നും കോട്ടേജ് ഇന്‍ഡസ്ട്രികളില്‍ നിന്നും കര്‍ഷകരില്‍നിന്നുമാണ് വാങ്ങുന്നത്. മായം കലരാത്ത ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിക്കാനാണ് ശ്രമം.
ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ നമ്മുടെ നാട്ടിലെ നെയ്ത്തുകാരില്‍ നിന്നേ ഉല്‍പ്പന്നങ്ങള്‍ വാങ്ങൂ എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. മാത്രമല്ല സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീരുമാനിച്ചിരുന്നു.
കേരള ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നെയ്ത്തുകാരും, കര്‍ഷകരും, കരകൗശലവിദഗ്ദ്ധരും ഉണ്ടാക്കുന്ന ഗുണ മേന്മയുള്ള അന്‍പതോളം ഉല്‍പ്പന്നങ്ങള്‍ കൂടി ലൂംസ് ആന്‍ഡ് വീവ്സ് ബ്രാന്‍ഡില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നു.
വെല്ലുവിളികളേറെ
കാര്യമായ തയാറെടുപ്പുകളൊന്നുമില്ലാതെയാണ് ബിസിനസിനിറങ്ങിയത്. കേരളത്തിന്റെ തനതായ, ഗുണമേന്മയുള്ള വിഭവങ്ങള്‍ മിതമായ വിലയ്ക്ക് കൂടുതല്‍ ആളുകളിലേക്കെത്തിക്കാനാണ് ശ്രമിച്ചത്.
കൈത്തറി വിപണന മേഖലയില്‍ പൊതുവേ മത്സരം കുറവായിരുന്നെങ്കിലും നല്ലൊരു പേര് നേടിയെടുക്കാന്‍ കുറേയേറെ കഷ്ടപ്പെടേണ്ടി വന്നു. ആദ്യമൊക്കെ ദിവസത്തില്‍ പത്തില്‍ താഴെ ഓഡറുകളാണ് കിട്ടിക്കൊണ്ടിരുന്നത്. അവിടെ നിന്ന് എഴുന്നൂറോളം ഉത്പന്നങ്ങളിലേക്കെത്താ ന്‍ വളരെയധികം കഷ്ടപ്പെട്ടു.
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക
Source: http://www.mangalam.com/news/detail/204758-personality.html